തിയറ്ററിൽ വെച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തു; ദമ്പതികൾക്ക് യുവാക്കളുടെ ക്രൂരമർദനം
ദമ്പതികളിൽ യുവാവിന് ഗുരുതര പരിക്കുണ്ട്, ഇവർ നിലവിൽ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
Update: 2023-10-09 09:41 GMT


പറവൂർ: പറവൂരിൽ ദമ്പതികൾക്ക് യുവാക്കളുടെ ക്രൂരമർദനം. തിയറ്ററിൽ വെച്ച് ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാക്കൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. യുവാക്കളെ പിടികൂടാനായിട്ടില്ല.
ഇന്നലെ രാത്രി സിനിമ കാണുന്നതിനിടെ പറവൂരിലെ ഷഫാസ് തിയറ്ററിൽ വെച്ച് ദമ്പതികളെ രണ്ട് യുവാക്കൾ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത ഇവരെ കൂടുതൽ പേരെത്തി മർദിച്ചു. ദമ്പതികളിൽ യുവാവിന് ഗുരുതര പരിക്കുണ്ട്. ഇവർ നിലവിൽ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പറവൂർ പൊലീസ് കേസെടുത്തു.