കെട്ടിടം ഏത് നിമിഷവും തകർന്നുവീഴും; തിരൂർ എ.എം.എൽ.പി സ്‌കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം

അധ്യയനം ആരംഭിക്കാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ

Update: 2022-02-21 08:06 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറത്ത് സ്‌കൂൾ ശോചനീയാവസ്ഥയിലെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ പ്രതിഷേധം.തിരൂർ എഎംഎൽപി സ്‌കൂളിനെതിരെയാണ് പ്രതിഷേധം. അധ്യയനം ആരംഭിക്കാൻ അനുവദിക്കില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. രാവിലെ വിദ്യാർഥികളുമായെത്തിയ രക്ഷിതാക്കൾ സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു. 40 വർഷം പഴക്കമുള്ളതാണ് സ്‌കൂളുകൾ. കെട്ടിടം ഏത് നിമിഷവും തകർന്നുവീണേക്കാം. എന്തു ധൈര്യത്തിലാണ് കുട്ടികളെ ക്ലാസിലേക്ക് അയക്കുക എന്നതാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.

35 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എല്ലാവരും പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള കുട്ടികളാണ്. വേറെ സ്‌കൂളിൽ അയച്ചുപഠിപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സ്‌കൂൾ ഇത്രയും ശോചനീയമായതിന് പ്രധാന കാരണം മാനേജ്‌മെന്റാണ്. വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം മാനേജ്‌മെന്റ് സ്‌കൂൾ ശ്രദ്ധിക്കുന്നില്ല. സ്‌കൂൾ കെട്ടിടം ശരിയാക്കിയാൽ മാത്രമേ കുട്ടികളെ ക്ലാസിൽ ഇരുത്തുകയൊള്ളൂ എന്നും രക്ഷിതാക്കൾ അറിയിച്ചു. തുടർന്ന് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെത്തിഅധ്യാപകരും രക്ഷിതാക്കളും ചർച്ച നടത്തി. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പുകിട്ടിയാൽ മാത്രമേ കുട്ടികളെ ക്ലാസിലിരുത്തൂ എന്ന നിലപാടിലാണ് രക്ഷിതാക്കൾ.

Full View
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News