കോടിയേരിയുടെ അനുനയ പ്രസ്താവനക്ക് ശേഷവും കെ റെയിലിനെതിരായ നിലപാട് ആവർത്തിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

കെ റെയിൽ കേരളത്തിന്റെ വികസന മുൻഗണനയല്ലെന്ന് പരിഷത്ത് പ്രസിഡന്റ് ഒ എം ശങ്കരൻ

Update: 2021-12-26 04:31 GMT
Advertising

സിപിഎം ജനറൽസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുനയ പ്രസ്താവനക്ക് ശേഷവും കെ റെയിലിനെതിരായ നിലപാട് ആവർത്തിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്. കെ റെയിൽ കേരളത്തിന്റെ വികസന മുൻഗണനയല്ലെന്ന് കേരളാ പരിഷത്ത് പ്രസിഡന്റ് ഒ എം ശങ്കരൻ പറഞ്ഞു. ഡിപിആർ, ഫീസിബിലിറ്റി റിപ്പോർട്ട്, പരിസ്ഥിതി പഠനം ഇവയൊന്നും പുറത്തിവിടാതെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നും നിലവിലെ പാത ഇരട്ടിപ്പിക്കലിനും വികസനത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പണക്കാർക്ക് മാത്രമാണ് ഗുണകരമാകുകയെന്നും സാധാരണക്കാരെ പരിഗണിക്കുന്ന പദ്ധതികളാണ് കേരളത്തിൽ കൊണ്ടുവരേണ്ടതെന്നും പരിഷത്ത് വ്യക്തമാക്കി.

Full View

കെ റെയിലുമായി ബന്ധപ്പെട്ട് പരിഷത്തിന് ആശങ്കകൾ മാത്രമാണുള്ളതെന്നും അവ പരിഹരിക്കുമെന്നും സിപിഎം ജനറൽസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് ശേഷവും കെ റെയിൽ സംബന്ധിച്ച നിലപാട് പരിഷത്ത് വ്യക്തമാക്കിയിരിക്കുകയാണ്. ഇടതുമുന്നണിക്ക് അകത്തും കെ റെയിലിനെതിരെ എതിർശബ്ദമുണ്ടാകുമ്പോഴാണ് ഇടതുപക്ഷ സംഘടനയായ പരിഷത്തും പ്രതിഷേധമുയർത്തുന്നത്. ഈ എതിർവാദങ്ങൾ സർക്കാറിന് തലവേദനയാകും. കെ റെയിൽ പ്രതിഷേധകർക്ക് ഊർജവുമാകും.

Sastra Sahitya Parishad reiterates its stand against K Rail even after CPM General Secretary Kodiyeri Balakrishnan's conciliatory statement.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News