മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം തേടി യാത്രക്കാരുടെ സെമിനാര്‍
ട്രെയിനിൽ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഓരോന്നും സെമിനാറിൽ ചർച്ചയായി
കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം തേടി കോഴിക്കോട്ട് യാത്രക്കാരുടെ സെമിനാര്‍..... ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതും നിരക്ക് കൂട്ടിയതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സെമിനാറിൽ ചർച്ചയായി. ട്രെയിൻ യാത്രാ ദുരിതം ചർച്ച ചെയ്യുന്ന മീഡിയവൺ പരമ്പര കഷ്ടപ്പാട് എക്സ്പ്രസ് തുടരുമ്പോഴാണ് യാത്രക്കാരുടെ ഒത്തുചേരൽ.
ട്രെയിനിൽ യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഓരോന്നും സെമിനാറിൽ ചർച്ചയായി. യാത്രക്കാര്‍ ഉന്നയിച്ച ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാര നിര്‍ദേശം ഉള്‍പ്പെടെ സര്‍ക്കരുകള്‍ക്ക് സമര്‍പ്പിക്കും. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷനും മലബാര്‍ ഡെവലപ്മെന്‍റ് കൗണ്‍സിലും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ട്രെയിന്‍ യാത്രാദുരിതത്തിന് പുറമെ മലബാറിലെ റോഡ്, ജല, വ്യോമഗതാഗത മേഖലകളിലെ പ്രശ്നങ്ങളും സെമിനാറില്‍ ചര്‍ച്ചയായി. മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ചര്‍ച്ച നയിച്ചു.