''കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ല''; മുന്നറിയിപ്പുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി
2016ലും 2021ലും വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമിച്ചവരുണ്ട്. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. അവരെ തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു
പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്നലെ സമാപിച്ച ഏരിയാ സമ്മേളത്തിലെ ചർച്ചകൾക്ക് മറുപടി പറയുമ്പോഴായിരുന്നു ഉദയഭാനുവിന്‍റെ വിമർശനം.
വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്നുവന്നത് അത്തരം ആളുകളുടെ നീക്കങ്ങളുടെ ഭാഗമാണ്. അവർ അടുത്ത സമ്മേളനം കാണില്ല. 2016ലും 2021ലും വീണാ ജോർജിനെ തോൽപ്പിക്കാൻ ശ്രമിച്ചവരുണ്ട്. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. അവരെ തിരുത്താൻ പാർട്ടിക്ക് അറിയാം- ഉദയഭാനു വ്യക്തമാക്കി.
മന്ത്രി വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016ൽ തുടങ്ങിയതാണ്. 2016ലും 2021ലും തോൽപ്പിക്കാൻ ശ്രമിച്ചവരുണ്ട്. ജില്ലാ കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. പാർലമെന്ററി മോഹമുള്ളവരാണ് അവർ. ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും ഉദയഭാനു വ്യക്തമാക്കി.
വിശ്വാസികൾക്ക് പാർട്ടി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികൾക്ക് പാർട്ടിയിൽ സ്ഥാനമുണ്ട്. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ ചിലർ വിമർശിച്ചിരുന്നു. വീണ സംഘടനാ ചട്ടക്കൂടിലേക്ക് വരാൻ സമയമെടുക്കുമെന്നും ഉദയഭാനു മറുപടിയിൽ സൂചിപ്പിച്ചു.