കേരളത്തിലെ 'ആല്‍ക്കെമിസ്റ്റ് ഓട്ടോ'യുടെ ചിത്രം പങ്കുവെച്ച് പൗലോ കൊയ്ലോ, നന്ദി പറഞ്ഞ് മലയാളികള്‍

ആലുവയിൽ ആൽക്കെമിസ്റ്റ് അടക്കം കൊയ്ലോയുടെ പുസ്തകങ്ങളുടെ മാതൃകയിൽ ഡിസൈൻ ചെയ്ത ഒരു ബുക്ക്സ്റ്റാൾ നേരത്തെ അദ്ദേഹം ഷെയർ ചെയ്തിരുന്നു

Update: 2021-09-05 08:07 GMT
Editor : Roshin | By : Web Desk
Advertising

ആല്‍ക്കെമിസ്റ്റ് എന്ന് പേരുള്ള കേരളത്തിലെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് പൗലോ കൊയ്ലോ. ഫോട്ടോക്ക് നന്ദി എന്ന ക്യാപ്ഷനോടെയാണ് വിഖ്യാത എഴുത്തുകാരന്‍ തന്‍റെ നോവലിന്‍റെയും തന്‍റെയും പേരിട്ട ഓട്ടോയുടെ ചിത്രം പങ്കുവെച്ചത്.

ആലുവയിൽ ആൽക്കെമിസ്റ്റ് അടക്കം കൊയ്ലോയുടെ പുസ്തകങ്ങളുടെ മാതൃകയിൽ ഡിസൈൻ ചെയ്ത ഒരു ബുക്ക്സ്റ്റാൾ നേരത്തെ അദ്ദേഹം ഷെയർ ചെയ്തിരുന്നു. എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്ലോ ഷെയര്‍ ചെയ്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സിഎന്‍ജി ഓട്ടോറിക്ഷയിലാണ് ഇഷ്ടമുള്ള കൃതിയുടേയും അതിന്റെ രചയിതാവിന്റെയും പേര് എഴുതിവെച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് കമന്‍റുമായി രംഗത്തെത്തിയത്. പൗലോ കൊയ്ലോയുടെ വിശ്വപ്രസിദ്ധ നോവലാണ് 'ദി ആല്‍ക്കെമിസ്റ്റ്'. 56 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ആല്‍ക്കെമിസ്റ്റ് നാല്‍പത്തിമൂന്ന് ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായി കണക്കാക്കുന്നു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News