പയ്യന്നൂർ ഫണ്ട് വിവാദം; സിപിഎം ഏതാവശ്യത്തിനാണോ പണം പിരിച്ചത് അക്കാര്യം നടപ്പാക്കുമെന്ന് നേതൃത്വം

വിഷയത്തിൽ പാർട്ടിക്ക് എതിരെ ഒരു വിഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോപണം

Update: 2022-07-06 01:53 GMT
Advertising

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തിൽ നിലപാട് ആവർത്തിച്ച് സിപിഎം നേതൃത്വം. പാർട്ടി ഏതാവശ്യത്തിനാണോ പണം പിരിച്ചത് അക്കാര്യം നടപ്പാക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. ധനരാജ് രക്തസാക്ഷി ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വം കൂടുതൽ വിശദീകരണവുമായി രംഗത്ത് എത്തുന്നത്.

പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ നേതൃത്വത്തിന്റെ നിലപാടാണ് ശരിയെന്ന് അണികൾക്ക് മുന്നിൽ ആവർത്തിക്കുകയാണ് സിപിഎം. വിഷയത്തിൽ പാർട്ടിക്ക് എതിരെ ഒരു വിഭാഗം അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോപണം. ഏത് ആവശ്യത്തിനായി പണം പിരിച്ചാലും സിപിഎം അത് നടപ്പിലാക്കും. ചിലപ്പോൾ കാലതാമസം വന്നേക്കാമെന്നും ജയരാജൻ പറഞ്ഞു.

അതേസമയം ഫണ്ട് വിവാദത്തിൽ പരാതിക്കാരുടെ കണക്ക് നിരാകരികരിക്കുന്ന റിപ്പോർട്ട് ഏരിയ പരിധിയിലുള്ള എല്ലാ ലോക്കൽ കമ്മിറ്റികളിലും അവതരിപ്പിച്ചു. എന്നാൽ വെള്ളൂർ അടക്കമുള്ള ലോക്കൽ കമ്മിറ്റികളിൽ കണക്കിന് എതിരെ കടുത്ത വിമർശനം ആണ് ഉയരുന്നത്. തിങ്കളാഴ്ച ധനരാജ് രക്തസാക്ഷി ദിനാചരണം നടക്കാനിരിക്കെ ഏതെങ്കിലും തരത്തിലുള്ള പരസ്യ പ്രതിഷേധമുണ്ടായേക്കുമോ എന്ന ഭയവും പാർട്ടിക്കുണ്ട്. അതിനിടെ അടുത്ത ദിവസം ആരംഭിക്കുന്ന ഏരിയ തല പ്രചരണ ജാഥയിൽ മാടായി ഏരിയാ കമ്മിറ്റിയുടെ ജാഥ ക്യാപ്റ്റനായി നിശ്ചയിച്ചിട്ടുള്ള ടി ഐ മധുസൂദനനെ ഈ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News