ജനാധിപത്യമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പി സി ചാക്കോ
കോണ്‍ഗ്രസിൽ അവശേഷിക്കുന്ന മൂല്യം തകർക്കുന്നതാണ് രാഹുലിന്‍റെ ഇടപെടലെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി
Update: 2021-10-30 14:38 GMT
ജനാധിപത്യമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പി സി ചാക്കോ. നേതൃപദവിയിലില്ലാത്ത രാഹുൽ ഗാന്ധിയാണ് കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ നിയമിച്ചത്. കോണ്‍ഗ്രസിൽ അവശേഷിക്കുന്ന മൂല്യം തകർക്കുന്നതാണ് രാഹുലിന്‍റെ ഇടപെടലെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.
കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ എൻസിപിയിൽ എത്തുന്നു. മനംമടുത്താണ് പലരും കോൺഗ്രസ് വിട്ട് എൻസിപിയിൽ എത്തുന്നത്. ജെ പി സി റിപ്പോർട്ടിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കുറ്റവിമുക്തനാക്കിയിരുന്നു. ആ റിപ്പോർട്ട് ശരിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിനോദ് റായിയുടെ മാപ്പപേക്ഷയെന്നും പി സി ചാക്കോ പറഞ്ഞു.
അതേസമയം, ചെറിയാൻ ഫിലിപ്പിന് സ്ഥാനമാനങ്ങൾ നൽകിയതിൽ സിപിഎമ്മിന് തെറ്റു പറ്റിയെന്നും ചെറിയാൻ കോൺഗ്രസിലേക്ക് തിരിച്ചു പോയത് വലിയ നഷ്ടമൊന്നുമല്ലെന്നും ചാക്കോ വ്യക്തമാക്കി.