പെരിയാറിലെ മത്സ്യക്കുരുതി; രണ്ട് കമ്പനികൾക്ക് പി.സി.ബി നോട്ടീസ്
എ.കെ കെമിക്കൽസ്, അർജുന നാച്ചുറൽ എക്സ്ട്രാക്ട് എന്ന കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്
എറണാകുളം: പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയ രണ്ട് കമ്പനികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി. എ.കെ കെമിക്കൽസ് എന്ന കമ്പനി പൂട്ടാൻ നോട്ടീസ് നൽകി. സൾഫർ അംശം പെരിയാറിലേക്ക് ഒഴുക്കിയതിനാണ് നടപടി. അർജുന നാച്ചുറൽ എക്സ്ട്രാക്ട് എന്ന കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിരുന്നു. തുടർന്നാണ് രാസമാലിന്യം ഒഴുക്കുന്നതായി കണ്ടെത്തിയ കമ്പനികൾക്ക് പി.സി.ബി നോട്ടീസ് നൽകിയത്.
പെരിയാറിലെ നിരീക്ഷണ ക്യാമറകളും വായുജല മലിനീകരണ തോത് അറിയിക്കാനുള്ള സംവിധാനവും പ്രവർത്തനക്ഷമല്ലെന്ന് ആരോപിച് കോൺഗ്രസ് ഇന്നും പ്രതിഷേധിച്ചു. ഏലൂരിലെ മോണിറ്റർ ബോർഡിനു മുന്നിൽ റീത്ത് വെച്ച ശേഷം കോൺഗ്രസ് കൗൺസിലർമാർ പി.സി.ബി ഉദ്യോഗസ്ഥരെ ഉപരോധിച്ചു.