ജനങ്ങള്‍ക്ക് പ്രതീക്ഷകളുണ്ട്, പാര്‍ട്ടി വലിയൊരു ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചതെന്ന് വീണ ജോര്‍ജ്

Update: 2021-05-19 10:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്ഥാനലബ്ധിയുടെ സന്തോഷം എന്നതിനെക്കാൾ ഉത്തരവാദിത്തബോധമാണ് ഉള്ളതെന്ന് നിയുക്ത ആരോഗ്യമന്ത്രി വീണാ ജോർജ്. വലിയൊരു ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചത്. ജനങ്ങൾക്കും വലിയ പ്രതീക്ഷകളുണ്ട്. ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാനായിരിക്കും ശ്രമിക്കുകയെന്നും വീണാ ജോർജ് പറഞ്ഞു.

ജനങ്ങള്‍ക്ക് ആവശ്യമുള്ളിടത്തെല്ലാം ഓടിയെത്തുക എന്ന കമ്യൂണിസ്റ്റുകാരന്‍റെ ബാധ്യത തന്നെയായിരിക്കും മന്ത്രി എന്ന നിലയിലും നടപ്പാക്കുകയെന്ന് വി എന്‍ വാസവന്‍. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളിലൂന്നിയായിരിക്കും പ്രവര്‍ത്തനം. ജനങ്ങള്‍ മുന്നണിയിലര്‍പ്പിച്ച വിശ്വാസം കാക്കുമെന്നും നിയുക്ത മന്ത്രി പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തത്തില്‍ സന്തോഷമുണ്ടെന്ന് ആര്‍ ബിന്ദു പറഞ്ഞു. എസ് എഫ് ഐ കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ച നിരവധി പേര്‍ പുതിയ മന്ത്രി സഭയിലുണ്ടെന്നതും സന്തോഷകരമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

വിജയം സമ്മാനിച്ചതും മന്ത്രിയാകാന്‍ അവസരമൊരുക്കിയതും ഇടുക്കിയിലെ വോട്ടര്‍മാരാണെന്നും ഒരുസമയത്തും അവരെ വിസ്മരിക്കില്ലെന്നും റോഷി അഗസ്റ്റിന്‍. സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള പ്രവ‍ര്‍ത്തനങ്ങലുമായി മുന്നോട്ടുപോകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. മന്ത്രിസ്ഥാനം ലക്ഷ്യമിട്ടിരുന്നില്ലെന്ന് സജി ചെറിയാന്‍. ഓരോ സന്ദര്‍ഭത്തിലും പാര്‍ട്ടി ഓരോ ഉത്തരവാദിത്തങ്ങളേല്‍പ്പിച്ചു. മന്ത്രിപദവിയെന്ന ഉത്തരവാദിത്തവും ഭംഗിയായി നിറവേറ്റുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നി‍വഹിക്കുമെന്ന് നിയുക്ത മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഉത്തരവാദിത്തമേല്‍പ്പിക്കാന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. 1964 ന് ശേഷം ആദ്യമായാണ് സിപിഐക്കൊരു വനിതാ മന്ത്രിയുണ്ടാകുന്നതെന്നും പാര്‍ട്ടിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News