പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും അനിശ്ചിതകാല സമരത്തിൽ
അഞ്ച് മാസത്തെ സ്റ്റൈപ്പന്‍റ് ലഭിക്കാത്തതിനെ തുടർന്നാണ് സമരം
കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും അനിശ്ചിത കാല സമരത്തിൽ . അഞ്ച് മാസത്തെ സ്റ്റൈപ്പന്‍റ് ലഭിക്കാത്തതിനെ തുടർന്നാണ് സമരം. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഹൗസ് സര്‍ജന്മാരും പിജി ഡോക്ടര്‍മാരും ഇന്നലെയാണ് സമരം തുടങ്ങിയത്. സ്റ്റൈപ്പന്‍റ് മുടങ്ങിയ കാര്യം പല തവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ഡോക്ടര്‍മാർ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബര്‍ മുതലുള്ള സ്റ്റൈപ്പന്‍റ് പിജി ഡോക്ടര്‍മാര്‍ക്ക് കിട്ടിയിട്ടില്ല. ഹൗസ് സര്‍ജന്മാര്‍ക്ക് കഴിഞ്ഞ മാസത്തെ സ്റ്റൈപ്പന്‍റാണ് ലഭിക്കാനുള്ളത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കൈമാറുന്ന അപേക്ഷയിൽ ധനവകുപ്പ് തീരുമാനമെടുക്കാൻ വൈകുന്നതാണ് പ്രതിസന്ധി കാരണമെന്ന് ഡോക്ടർമാർ പറയുന്നു.
പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും പണി മുടക്കുന്നത് ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിലടക്കം ഡോക്ടര്‍മാരുടെ കുറവുണ്ട്.