റെന്റിനെടുത്ത കാർ ഉപയോഗിച്ച് ഫോൺ ഹാക്കിങ്‌; പരാതിയുമായി പ്രവാസിയുടെ കുടുംബം

കാറിൽ ചാർജ് ചെയ്യാൻ ശ്രമിച്ച മൊബൈലുകൾ ഹാക്ക് ചെയ്‌ത്‌ അജ്ഞാതർ മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും കുടുംബം പറയുന്നു

Update: 2022-12-06 05:30 GMT
Editor : banuisahak | By : Web Desk
Advertising

മലപ്പുറം: റെന്റഡ് കാർ ഉപയോഗിച്ച് കുടുക്കിലായെന്ന് ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയ പ്രവാസിയുടെ പരാതി. വാടകാടിസ്ഥാനത്തിൽ ഉപയോഗിക്കാനെടുത്ത കാറുപയോഗിച്ച് മൊബൈൽ ഫോൺ ഹാക്ക് ചെയ്‌തെന്നാണ് കൊണ്ടോട്ടി സ്വദേശി ഷബീർ അഹമ്മദിന്റെ ഭാര്യ തംജിദയുടെ പരാതി. കാറിൽ ചാർജ് ചെയ്യാൻ ശ്രമിച്ച മൊബൈലുകൾ ഹാക്ക് ചെയ്‌ത്‌ അജ്ഞാതർ മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും ഷമീറിന്റെ കുടുംബം പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. 

ദുബൈയിൽ നിന്ന് അവധിക്ക് വന്നപ്പോഴാണ് ഷമീർ കാർ വാടകയ്‌ക്കെടുത്തത്. കുറച്ച് ദിവസത്തിന് ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർന്നതായി ശ്രദ്ധയിൽപെട്ടു. ഇ മെയിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. നെറ്റ് ബാങ്കിങ് ആക്‌സസ് ചെയ്യാനും ശ്രമം നടന്നുവെന്ന് ഷമീറിന്റെ സഹോദരൻ പറയുന്നു. ഇതിന് പുറമേ ഇവരുടെ പേരിൽ ആന്ധ്രാ പോലീസിൽ ഒരു കേസ് രജിസ്റ്റർ ചെയ്തതായും ഷമീറിന്റെ സഹോദരൻ പറയുന്നു. കാർ എടുത്തയിടത്ത് നിന്ന് ആളുകൾ എത്തി പരിശോധന നടത്തിയിട്ടും കാര്യമായൊന്നും കണ്ടെത്താനായില്ല. 

മാസം ഇരുപതിനായിരം രൂപ റെന്റ് നിശ്ചയിച്ചാണ് സ്വിഫ്റ്റ് കാർ എടുത്തത്. പിന്നീട് ഒരു മാസത്തിന് ശേഷമാണ് അസ്വാഭാവികമായ കാര്യങ്ങൾ സംഭവിച്ചത്. സൈബർ സെല്ലും വിശദമായ അന്വേഷണം നടത്തിവരികയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News