കേരളത്തിന് പുറത്തെ 100 തിയറ്ററുകളിൽ പിണറായി സർക്കാർ പരസ്യം പ്രദർശിപ്പിക്കും; 18.19 ലക്ഷം അനുവദിച്ചു

ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദര്‍ശിപ്പിക്കുക

Update: 2024-08-13 04:23 GMT
Editor : Shaheer | By : Web Desk

പിണറായി വിജയന്‍

Advertising

തിരുവനന്തപുരം: കേരളത്തിനു പുറത്തും പിണറായി സർക്കാരിന്റെ പരസ്യം പ്രദർശിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ സർക്കാർ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദർശിപ്പിക്കുക.

പരസ്യത്തുക അനുവദിച്ചുകൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യത്തിന് 90 സെക്കൻഡ് ആണു ദൈർഘ്യം. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് പരസ്യം പ്രദർശിപ്പിക്കുക. ഇതിനായി 18,19,843 രൂപ അനുവദിച്ചതായി ഉത്തരവിൽ പറയുന്നു.

അന്തർസംസ്ഥാന പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി നടപ്പു സാമ്പത്തിക വർഷത്തിൽ 22 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽനിന്നാണ് തിയറ്റർ പരസ്യങ്ങൾക്കായി മാത്രം 18 ലക്ഷം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സവിശേഷമായ നേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതാകും പരസ്യചിത്രം. തിയറ്ററുകളിൽ സിനിമാ പ്രദർശനം നടത്തുന്ന ക്യൂബ്, യു.എഫ്.ഒ ഏജൻസികൾ വഴിയായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

Summary: 18 lakhs have been sanctioned to screen Pinarayi government advertisements in theaters in five states outside Kerala

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News