യാതൊരു സംരക്ഷണവുമില്ലാത്ത കാലത്ത് ഇതിലും വലിയ ഭീഷണികൾ ഞാൻ കടന്നു വന്നിട്ടുണ്ട് അത് ഓർത്താൽ മതി; രാധാകൃഷ്ണന് മറുപടിയുമായി പിണറായി
രാധാകൃഷ്ണന്‍റെ ആളുകൾ വളരെ കാലം മുമ്പേ ഇത്തരത്തിൽ എനിക്ക് നേരെ ഇതിന് മുമ്പും ഇത്തരത്തിലുള്ള ഭീഷണികൾ ഉയർത്തിയിട്ടുണ്ട് അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നുറങ്ങുന്നുണ്ട്
മുഖ്യമന്ത്രിയുടെ മക്കളെ ജയിലിൽ പോയി കാണേണ്ടി വരുമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
രാധാകൃഷ്ണന്റെ ആളുകൾ വളരെ കാലം മുമ്പേ ഇത്തരത്തിൽ എനിക്ക് നേരെ ഇതിന് മുമ്പും ഇത്തരത്തിലുള്ള ഭീഷണികൾ ഉയർത്തിയിട്ടുണ്ട്. അത് ജയിലിൽ കിടത്തും എന്നല്ല അതിനുമപ്പുറം അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നുറങ്ങുന്നുണ്ട് അതിനൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. അതോർക്കുന്നത് നല്ലതാണ്. -മുഖ്യമന്ത്രി പറഞ്ഞു.
മക്കളെ ജയിലിൽ പോയി കാണേണ്ടി വരും എന്ന് പറയുന്നതിലൂടെ ഉദ്ദേശിക്കുന്നെന്താണ് ? ഇവിടെ ഒരു കേസിന്റെ അന്വേഷണം നടക്കുന്നു അതിൽ തെറ്റായ രീതിയിൽ സർക്കാർ ഇടപെട്ടു എന്ന് ഇതുവരെ ആക്ഷേപം ഉയർന്നിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലോ ആഭ്യന്തര മന്ത്രി എന്ന നിലയിലും തനിക്ക് നേരെ ഈ വിഷയത്തിൽ ആരോപണം ഉയർന്നിട്ടില്ലെന്നും കൊടകര കുഴൽപ്പണ കേസ് ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങൾ ആ കേസ് അന്വേഷിച്ചാൽ ഈ സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ ഞങ്ങൾ കുടുക്കും എന്നാണ് ബിജെപി ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾക്ക് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല, നിങ്ങളുടെ കുട്ടികളെ ജയിലിൽ പോയി കാണേണ്ടി വരും- ബിജെപിയുടെ ഉദ്ദേശം വ്യക്തമാണ്-താൻ ഇടപെട്ട് ആ അന്വേഷണം അവസാനിപ്പിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. ആ ഭീഷണിയാണ് നമ്മൾ കാണേണ്ടത്.
ഞാൻ ഇമ്മാതിരിയുള്ള ഭീഷണി എങ്ങനെയെടുക്കുമെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല, ഇപ്പോൾ എനിക്ക് ചുറ്റും പല സംരക്ഷണങ്ങളുമുണ്ട് ഈ സംരക്ഷണങ്ങളൊന്നുമില്ലാത്ത കാലം കടന്നുവന്നയാളാണ് ഞാൻ.. ആ കടന്നു വന്നതിന്‍റെ അനുഭവം ഓർത്താൽ മതി- മുഖ്യമന്ത്രി കൂട്ടിചേർത്തു.