'അഞ്ച് നേരത്തെ നമസ്‌കാരം നടത്താൻ അനുവദിക്കില്ലെന്നൊക്കെ പറയുന്നു'; സംഘ്പരിവാറിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

വസ്ത്രം, ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. നിലവിൽ കേരളത്തിൽ അതേൽക്കില്ല. എന്നാൽ ഇത് വർഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്.

Update: 2021-12-05 13:17 GMT
Advertising

തലശ്ശേരിയിലെ സംഘ്പരിവാറിന്റെ വിദ്വേഷ മുദ്രാവാക്യങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് നേരത്തെ നമസ്‌കാരം നടത്താൻ അനുവദിക്കില്ലെന്നൊക്കെയാണ് മുദ്രാവാക്യം. ഇപ്പോൾ അത് നടപ്പാക്കാനാവില്ലെന്ന് സംഘ്പരിവാറിന് തന്നെ അറിയാം. എന്നാൽ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയത പടർത്താനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നത്. വസ്ത്രം ഭക്ഷണം തുടങ്ങിയവയിലും കടന്നാക്രമണം നടത്തുന്നു. നിലവിൽ കേരളത്തിൽ അതേൽക്കില്ല. എന്നാൽ ഇത് വർഗീയത കുത്തിവെക്കലാണ്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്.

ഹലാൽ വിവാദത്തിന്റെ പേരിൽ വർഗീയത പരത്തുകയാണ്. ആ ഭക്ഷണരീതി പണ്ടേ ഉണ്ട്. പാർലമെന്റിലെ ഭക്ഷണത്തിലും ഹലാൽ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ അതിന്റെ പേരിൽ വർഗീയ മുതലെടുപ്പിനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News