സഭയില്‍ കൊമ്പ് കോര്‍ത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

മുഖ്യമന്ത്രി പ്രതിപക്ഷത്തെയും ആളുകളെയും അവഹേളിക്കുന്നു

Update: 2024-10-07 05:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭയില്‍ കൊമ്പ് കോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. നിലവാരം ഇല്ലായ്മ കാണണമെങ്കിൽ കണ്ണാടിയിൽ നോക്കിക്കോളൂ എന്ന് മുഖ്യമന്ത്രിയോട് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷത്തെയും ആളുകളെയും അവഹേളിക്കുന്നു. കേരളത്തിലെ ജനങ്ങൾ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ല. നിങ്ങളുടെ കൂടെയുള്ള അവതാരങ്ങൾ പറയുന്നത് മാത്രമേ നിങ്ങൾക്കറിയൂ ...സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവിന്‍റെ മൈക്ക് വീണ്ടും ഓഫ് ചെയ്തു.

എന്നാല്‍ അതൊന്നും ഇങ്ങോട്ട വേണ്ട കയ്യില്‍ വച്ചാല്‍ മതിയെന്നും കണ്ണാടിയില്‍ നോക്കേണ്ടത് താനല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. നിങ്ങളുടെ വാക്കിന് വല്ല വിലയും ഉണ്ടോ. നിങ്ങളുടെ കാപട്യത്തിന്റെ ഉദാഹരണം അല്ലേ അത്. നിങ്ങളുടെ കാപട്യം സമൂഹം കാണുന്നില്ല എന്നാണോ. സതീശൻ അല്ല പിണറായി വിജയൻ. സതീശൻ കാപട്യത്തിന്‍റെ പൂർത്തീകരണമാണെന്നും പിണറായി പറഞ്ഞു.

സ്പീക്കറെ കുറിച്ച് എന്തു പറയണം എന്തുപറയേണ്ട എന്ന് ധാരണ ഇല്ലാത്ത ആളല്ല പ്രതിപക്ഷ നേതാവ്. നിലവാരമില്ലാത്ത രീതിയിലാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. നേരത്തെയും പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എല്ലാ പരിധിയും പ്രതിപക്ഷ നേതാവ് ലംഘിക്കുന്നു. ആ നിലവാരം ഇല്ലായ്മ ഇപ്പോഴും അദ്ദേഹം വെളിവാക്കുന്നു. പ്രതിപക്ഷ നേതാവ് എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത് നല്ലതുതന്നെ. അഴിമതിക്കാരൻ ആകരുത് എന്ന് പോലും ആണ് അദ്ദേഹത്തിന്‍റെ പ്രാർത്ഥന. പിണറായി വിജയൻ ആരാണ് ,വി.ഡി സതീശൻ ആരാണ് എന്നതിനെക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ട്. പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് പറഞ്ഞാൽ ഈ സമൂഹത്തിൽ ആരും വിശ്വസിക്കില്ല. എൽഡിഎഫിനെ ആകെ മോശക്കാരായി ഇവർക്ക് ചിത്രീകരിക്കണം. അതിനായി എന്നെ എങ്ങനെയൊക്കെ അധിക്ഷേപിക്കാൻ കഴിയുമോ അതിലുള്ള അവസരം അവർ നോക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നെ ഏതൊക്കെ രീതിയിൽ അധിക്ഷേപിക്കാൻ പറ്റും അതിനുള്ള അവസരമാണ് പ്രതിപക്ഷം നോക്കുന്നത്. എത്രകാലമായി ഇത് തുടങ്ങിയിട്ട്. ആരെങ്കിലും അംഗീകരിച്ചോ? അതിനൊക്കെ സമൂഹത്തിൽ എന്തെങ്കിലും തരത്തിലുള്ള പിന്തുണയുണ്ടോ?അപവാദപ്രചരണത്തിലൂടെ ആളുകളെ തകർത്തുകളയാമെന്ന് നിങ്ങൾ വിചാരിക്കുന്നു. നിങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളും ഞങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളും സമൂഹം വിലയിരുത്തുന്നുണ്ട്. ഞങ്ങൾ നടത്തുന്ന പ്രചരണം സമൂഹം വിലയിരുത്തുന്നുണ്ട്. അത് അധിക്ഷേപവാക്കുകൾ ചൊരിഞ്ഞു തീർക്കേണ്ട കാര്യമല്ല. അഴിമതിയുടെ കഥകളിലേക്കൊന്നും ഞാനിപ്പോൾ കടക്കുന്നില്ല. സമൂഹം എല്ലാം കാണുന്നുണ്ട് എന്ന് മനസ്സിലാക്കിക്കോളുമെന്നും പിണറായി പറഞ്ഞു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News