സിപിഎമ്മിന്റെ 14 ജില്ല സമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും
മന്ത്രിസ്ഥാനം വേണമെന്ന എൽ.ജെ.ഡി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം സി.പി.എം നേതൃത്വം പൂർണമായി തള്ളി. അത് മന്ത്രിസഭ രൂപവത്കരണ സമയത്തുതന്നെ തീർപ്പ് കൽപ്പിച്ചതാണെന്ന നിലപാടാണ് എം നേതൃത്വത്തിനുള്ളത്.
സിപിഎമ്മിന്റെ 14 ജില്ല സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. സംസ്ഥാനത്തുനിന്നുള്ള നാല് പി.ബി അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവരാവും ജില്ല സമ്മേളങ്ങൾക്ക് നേതൃത്വം നൽകുക. പി.ബി അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ വിവിധ ടീമിനെ ഇതിനായി നിശ്ചയിച്ചു. ഓരോ സെക്രട്ടേറിയറ്റംഗവും നാലോ അഞ്ചോ ജില്ലകളിൽ പങ്കെടുക്കുന്ന വിധമാണ് ഷെഡ്യൂൾ.
മന്ത്രിസ്ഥാനം വേണമെന്ന എൽ.ജെ.ഡി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം സി.പി.എം നേതൃത്വം പൂർണമായി തള്ളി. അത് മന്ത്രിസഭ രൂപവത്കരണ സമയത്തുതന്നെ തീർപ്പ് കൽപ്പിച്ചതാണെന്ന നിലപാടാണ് എം നേതൃത്വത്തിനുള്ളത്. എൽ.ജെ.ഡിയിലെ ആഭ്യന്തര പ്രശ്നങ്ങളിലും നേതൃത്വത്തിന് സിപിഎമ്മിന് അതൃപ്തിയുണ്ട്.
പാർട്ടിയിലെ പ്രശ്‌നങ്ങൾ എൽ.ജെ.ഡി തന്നെ പരിഹരിക്കണമെന്ന നിലപാടാണ് നേതാക്കൾക്ക്. സോഷ്യലിസ്റ്റ് പാർട്ടികളായ എൽ.ജെ.ഡി, ജെ.ഡി(എസ്) ലയനം അനിവാര്യമാണെന്ന വികാരവും നേതൃത്വം പങ്കുവെക്കുന്നു.