പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: നഷ്ടപരിഹാരതുക എത്രയെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Update: 2021-12-20 01:44 GMT
Editor : Lissy P | By : Web Desk
Advertising

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും.അരക്കോടിയുടെ നഷ്ടപരിഹാരമെന്ന ഹരജിയിലെ ആവശ്യം പ്രായോഗികമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നഷ്ടപരിഹാരമായി എത്ര രൂപ നൽകാമെന്ന കാര്യത്തിൽ ഇന്ന് നിലപാടറിയിക്കാനാണ് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുള്ളത്.

മാനസിക പിന്തുണ മാത്രമല്ല പെൺകുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 1.45 നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹരജി പരിഗണിക്കുക. കുട്ടിക്കാണ് നഷ്ടപരിഹാരം നേകേണ്ടതെന്നാണ് കോടതിയുടെ നിലപാട്. കുട്ടി അനുഭവിച്ച മാനസിക പീഡനം വലുതാണെന്നും അധികൃതരിൽ നിന്ന് നീതി കിട്ടിയിട്ടില്ലെന്നുമാണ് പെൺകുട്ടിയുടെ അഭിഭാഷക കഴിഞ്ഞ സിറ്റിങ്ങിൽ വാദിച്ചത്. ആരോപണവിധേയയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ കോടതി പല സിറ്റിങ്ങിലായി രൂക്ഷമായി വിമർശിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News