''കേരളം വിട്ട് അടിയങ്ങളെ സഹായിക്കണം സർ''; ഗവർണറെ ട്രോളി അബ്ദുറബ്ബ്

കഴിവുള്ളവർ കേരളം വിടുകയും അറിവില്ലാത്തവർ നാട് ഭരിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന ഗവർണറുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മുൻ മന്ത്രിയുടെ പരിഹാസം

Update: 2022-10-24 14:33 GMT
Editor : Shaheer | By : Web Bureau
Advertising

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. കഴിവുള്ളവർ കേരളം വിടുകയും അറിവില്ലാത്തവർ നാട് ഭരിക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന ഗവർണറുടെ പ്രസ്താവന പങ്കുവച്ചാണ് അബ്ദുറബ്ബിന്റെ പരിഹാസം. താങ്കൾക്ക് കഴിവുണ്ടെന്ന് സമ്മതിക്കുന്നുവെന്നും ദയവുചെയ്ത് കേരളം വിട്ട് അടിയങ്ങളെ സഹായിക്കണമെന്നും ഗവർണറെ ലക്ഷ്യമിട്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

''ഇപ്പറഞ്ഞത് തീർത്തും ശരിയാണ് സർ. താങ്കൾക്ക് നല്ല കഴിവുണ്ടെന്ന് സമ്മതിക്കുന്നു സർ. ദയവുചെയ്ത് അങ്ങ് കേരളം വിടണം സർ. കേരളം വിട്ട് അടിയങ്ങളെ സഹായിക്കണം സർ! യു.പിയോ ഗുജറാത്തോ ആണെങ്കിൽ ബെസ്റ്റാണ് സർ!''-എന്നായിരുന്നു അബ്ദുറബ്ബിന്റെ ട്രോൾ.

ഇന്നു വൈകീട്ട് രാജ്ഭവനിൽ ഒരു വിഭാഗം മാധ്യമപ്രവർത്തകർക്കു മുന്നിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഗവർണറുടെ കടുത്ത വിമർശനം. ''കഴിവുള്ളവർ കേരളത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ല. അവർ പുറത്തുപോകാനാണ് ശ്രമിക്കുന്നത്. ഇത് കേരളത്തിന്റെ പ്രശ്‌നമാണ്. കഴിവുള്ളവർ പുറത്തുപോകുന്നു. അറിവില്ലാത്തവർ നാട് ഭരിക്കുന്നു എന്നതാണ് അവസ്ഥ.''-ഗവർണർ വിമർശിച്ചു.

Full View

കേരളത്തിലെ വിദ്യാഭ്യാസരീതി ഉത്തർപ്രദേശിലുള്ള ഗവർണർക്ക് മനസിലാകില്ലെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വിമർശനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. സുപ്രിംകോടതി വിധിയുടെ കാര്യത്തിൽ ഇതേ ന്യായം പറയാത്തത് എന്തുകൊണ്ടാണെന്ന് ഗവർണർ ചോദിച്ചു. വിധി പറഞ്ഞ ജഡ്ജിമാർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Summary: Muslim League leader and former minister PK Abdurabb mocks Governor Arif Mohammad Khan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Bureau

contributor

Similar News