'കുഞ്ഞാലിക്കുട്ടി നയതന്ത്രജ്ഞതയുടെ കിങ്‌മേക്കർ': മുസ്‌ലിം ലീഗിനെ ലക്ഷ്യമിട്ട് വീണ്ടും ഇ.പി ജയരാജൻ

എൽ.ഡി.എഫ് കൺവീനറായതിനു പിന്നാലെ മുസ്‌ലിം ലീഗിനെ മുൻനിർത്തി ഇ.പി. ജയരാജൻ രാഷ്ട്രീയചർച്ച സജീവമാക്കിയിരുന്നു

Update: 2022-04-21 08:22 GMT
Editor : rishad | By : Web Desk
Advertising

കണ്ണൂര്‍: യുഡിഎഫില്‍ ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭയമുണ്ടാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജന്‍. കൂടുതൽ പേർ എല്‍.ഡി.എഫിലേക്ക് വരും. രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി.കെ കുഞ്ഞാലിക്കുട്ടിയെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. 

എൽ.ഡി.എഫ്. കൺവീനറായതിനു പിന്നാലെ മുസ്‌ലിം ലീഗിനെ മുൻനിർത്തി ഇ.പി. ജയരാജൻ രാഷ്ട്രീയചർച്ച സജീവമാക്കിയിരുന്നു. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്റെ ആദ്യത്തെ പ്രതികരണം.

കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കാം. എൽഡിഎഫിന്‍റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു ജയരാജന്റെ പ്രസ്താവന.

അതേസമയം ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്ത് എത്തിയിരുന്നു. മുന്നണി മാറ്റം മുസ്‌ലിം ലീഗിന്റെ അജണ്ടയില്‍ ഇല്ലെന്ന് പലകുറി വ്യക്തമാക്കിയതാണെന്നും എന്നിട്ടും ഇടക്കിടെ ലീഗിന് ക്ഷണക്കത്ത് അയക്കുന്നവര്‍ ആ സ്റ്റാമ്പിന്റെ പണം വെറുതെ കളയണോ എന്നും പി.എം.എ സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.

Summary - P. K. Kunhalikutty is kingmaker of diplomacy says E. P. Jayarajan

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News