മുനമ്പം വഖഫ് ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി

മുനമ്പത്തെ താമസക്കാരെ കുടിയിറക്കണമെന്ന് ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2024-10-31 10:41 GMT
Advertising

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അവിടെയുള്ള താമസക്കാരെ കുടിയിറക്കണമെന്ന് മുഖ്യധാരയിലുള്ള ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്.. മുനമ്പം വിഷയം ചർച്ച ചെയ്യാൻ സാദിഖലി തങ്ങൾ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Full View

ഉമർ ഫൈസി മുക്കം സാദിഖലി തങ്ങൾക്കെതിരെ നടത്തിയ പ്രസ്താവന ശരിയായില്ല. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന രീതിയിലായിപ്പോയി. സമസ്തക്ക് ഉത്തരവാദിത്തപ്പെട്ട ഒരു നേതൃത്വമുണ്ട്. ഇത്തരം പ്രസ്താവനകളെ അവർ വിലകുറച്ച് കാണുമെന്ന് കരുതുന്നില്ല. മുശാവറ അംഗങ്ങളുടെ പിന്തുണക്ക് വലിയ ഗൗരവം ലഭിക്കാൻ പോകുന്നില്ല. സമൂഹത്തിന്റെ വികാരം അതല്ല. കൂടുതൽ ആളുകൾ പിന്തുണ നിഷേധിച്ച് രംഗത്തെത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News