'യാത്രയയപ്പ് വേദിയിൽ അങ്ങനെയൊരു പരാമർശം നടത്തേണ്ടതില്ല'; പി.പി ദിവ്യയെ തള്ളി പി.കെ ശ്രീമതി

വീഴ്ചയുണ്ടായാൽ വെറുതെ ഇരിക്കുന്ന പാർട്ടിയല്ല സിപിഎം

Update: 2024-10-16 07:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ദിവ്യക്ക് വീഴ്ച പറ്റിയെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുംശ്രീമതി ആവശ്യപ്പെട്ടു.

യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല. വീഴ്ചയുണ്ടായാൽ വെറുതെ ഇരിക്കുന്ന പാർട്ടിയല്ല സിപിഎം. ഏറെ വേദനയുണ്ടാക്കിയ സംഭവമാണ്. ദിവ്യയുടെ ഭർത്താവിന്‍റെതാണ് പെട്രോൾ പമ്പ് എന്നുള്ളത് ഉറപ്പില്ലാത്ത ആരോപണമാണെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

നവീന്‍റെ മരണത്തിൽ പൊതുപ്രവർത്തകർ പാഠം പഠിക്കേണ്ടതുണ്ടെന്ന്  സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയുന്നില്ല . സർക്കാർ ഇത്‌ ഗൗരവമായി എടുത്തിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. റവന്യൂ മന്ത്രിയും ധനകാര്യമന്ത്രിയും ഇതിൽ വ്യക്തമായ മറുപടി നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവ്യക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനവും രംഗത്തെത്തി. ദിവ്യയുടേത് അപക്വമായ നടപടിയാണ്. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നു. വിഷയം പാർട്ടി ഗൗരവമായി എടുക്കുമെന്നും ഉദയഭാനു മീഡിയവണിനോട് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News