ഇടുക്കിയില്‍ തോട്ടം തൊഴിലാളി മരിച്ച നിലയില്‍; ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റില്‍
വെങ്കലപ്പാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് യുവതിയും പ്രതിയും
Update: 2024-08-16 15:38 GMT
ഇടുക്കി: സേനാപതിയിൽ തോട്ടം തൊഴിലാളിയായ യുവതിയെ ഒപ്പം താമസിച്ചിരുന്നയാൾ കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനി ബാസന്തിയാണ്(41) മരിച്ചത്. പ്രതി ലമൂര്‍ സിങ് ദുർവേയെ(54) പൊലീസ് അറസ്റ്റ് ചെയ്തു.
ലമൂര്‍ സിങ്ങും മധ്യപ്രദേശ് സ്വദേശിയാണ്. വെങ്കലപ്പാറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. മർദനമേറ്റതിനെ തുടർന്നുണ്ടായ പരിക്കാണു യുവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Summary: Young woman, a plantation worker, found dead in Idukki's Senapathy