പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

Update: 2022-05-22 06:56 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.സംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.  എണ്ണിപ്പറയാൻ അത്രയധികം പാട്ടുകളൊന്നും പാടിയിട്ടില്ലെങ്കിലും ആ സ്വരത്തിൽ ജനിച്ച ഗാനങ്ങൾ ആരും മറക്കില്ല.

വിജയ് ചിത്രം നാളൈതീർപ്പിലൂടെ സിനിമാ രംഗത്തേക്ക് എത്തുന്നത്. എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ 'മിസ്റ്റർ റോമിയോ'യിലെ തണ്ണീരും കാതലിക്കും തമിഴിൽ തരംഗം സൃഷ്ടിച്ചു.

എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ 'അമ്പിളിപൂവട്ടം പൊന്നുരുളി'എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. രാക്കിളിപ്പാട്ടി'ലെ 'ധും ധും ധും ദൂരെയേതോയും കാക്കക്കുയിലിലെ ആലാരേ ഗോവിന്ദയുമൊക്കെ മലയാളിയെക്കൊണ്ട് മതിമറന്ന് ചുവട് വയ്പിച്ച പാട്ടുകളാണ്. ഒരേ പോലെ മെലഡിയും ഫാസ്റ്റ് നമ്പറുകളും വഴങ്ങുന്നു എന്നതായിരുന്നു സംഗീതയുടെ പ്രത്യേകത. കർണാടക സംഗീതജ്ഞ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News