ചോദ്യങ്ങളിൽ നിന്നൊളിച്ചോടുന്ന ഭീരുവായി പ്രധാനമന്ത്രി മാറി: ഡി.വൈ.എഫ്.ഐ

ബിജെപി അപരവൽക്കരണത്തിന് ശ്രമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

Update: 2023-04-23 16:35 GMT
Advertising

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ 100 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ. യങ് ഇന്ത്യ ആസ്ക് ദി പിഎം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

റേഡിയോയിലൂടെ മന്‍ കീ ബാത്ത് നടത്തി തിരിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഭീരുവായി പ്രധാനമന്ത്രി മാറിയെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. എല്ലാ ജില്ലകളിലും നടന്ന പരിപാടിയിൽ സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

ബിജെപി അപരവൽക്കരണത്തിന് ശ്രമിക്കുകയാണെന്ന് കോഴിക്കോട് മുതലക്കുളം മൈതാനിയിലെ സംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തിലെ പതിനാല് ജില്ലാകേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിപാടി. കൊല്ലം ബീച്ചിലെ young india ask the pm സംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.. ചോദ്യം ചോദിക്കുന്നവരെ സംഘപരിവാര്‍ രാജ്യ വിരുദ്ധമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ സംഗമം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു..അധികാരം ഉപയോഗിച്ച് ബിജെപി മത പുരോഹിതരെ ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

കേരളത്തിലെ ന്യൂനപക്ഷങ്ങളെ കാർഡും വിരുന്നും നൽകി സ്വാധീനിക്കാമെന്ന് BJP വിചാരിച്ചെങ്കിൽ അത് തെറ്റിദ്ധാരണയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു. കൊച്ചി കലൂർ സ്റ്റേഡിയത്തിലെ സംഗമം മന്ത്രി പി രാജീവും കോഴിക്കോട് മുതലക്കുളത്തെ പരിപാടി മന്ത്രി പി.എ മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്തു.

Full View

മറ്റു ജില്ലകളിലെ സംഗമങ്ങളിലും പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. വിവിധയിടങ്ങളില്‍ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും സംഗമത്തിനെത്തി. സംഗമങ്ങള്‍ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News