കയ്യൂക്കിന്‍റെ രാഷ്ട്രീയത്തെ കലാലയങ്ങൾ പുറന്തള്ളണം: പി.എം.എ സലാം

പുതുതായി തെരഞ്ഞെടുക്കപ്പെട്ട പട്ടാമ്പി സംസ്‌കൃത കോളേജ് എം.എസ്.എഫ് ജനറൽ സെക്രട്ടറിക്കും സഹപാഠിക്കുമെതിരെയാണ് എസ്.എഫ്.ഐയുടെ സംഘടിത ഗുണ്ടാ ആക്രമണം

Update: 2024-03-02 02:02 GMT
Editor : Jaisy Thomas | By : Web Desk

പിഎംഎ സലാം

Advertising

കോഴിക്കോട്: എസ്.എഫ്.ഐയുടെ കയ്യൂക്കിന്‍റെ രാഷ്ട്രീയത്തെ പുറന്തള്ളാൻ കേരളത്തിലെ കലാലയങ്ങൾ തയ്യാറാവണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. അരിയിൽ ശുക്കൂറിനെ ആൾക്കൂട്ട വിചാരണയിലൂടെ കൊലപ്പെടുത്തിയ നരാധമന്മാരുടെ പിന്മുറക്കാർ മറ്റൊരു മനുഷ്വത്വവിരുദ്ധമായ ക്രൂരത സിദ്ധാർഥെന്ന വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയോട് ചെയ്ത് മണിക്കൂറുകൾ പിന്നീടും മുമ്പ് തന്നെ പട്ടാമ്പിയിൽ എസ്.എഫ്.ഐയുടെ ഗുണ്ടാ സംഘം മറ്റൊരു ആൾകൂട്ട അക്രമണവും വധശ്രമവും നടത്തിയിരിക്കുന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട പട്ടാമ്പി സംസ്‌കൃത കോളേജ് എം.എസ്.എഫ് ജനറൽ സെക്രട്ടറിക്കും സഹപാഠിക്കുമെതിരെയാണ് എസ്.എഫ്.ഐയുടെ സംഘടിത ഗുണ്ടാ ആക്രമണം. രാഷ്ട്രീയമായോ വ്യക്തിപരമായോ യാതൊരു പ്രകോപനവുമില്ലാതെ കേവലം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ പേരിൽ ആൾക്കൂട്ടം ആക്രമിക്കുന്ന സംഭവം വിദ്യാർഥി രാഷ്ട്രീയത്തിന്‍റെ മൂല്യത്തകർച്ചയും അന്തസില്ലായ്മയും തുറന്ന് കാണിക്കുന്നതാണ്.

കാലഹരണപ്പെട്ട കയ്യൂക്കിന്‍റെ രാഷ്ട്രീയത്തിന് കലാലയത്തിന്‍റെ ചവറ്റുകൊട്ടയിൽ പോലും സ്ഥാനമില്ലെന്ന തിരിച്ചറിവ് ജനാധിപത്യ വിശ്വാസികളായ വിദ്യാർഥികൾക്ക് ഉണ്ടാകണം. ഈ ഗുണ്ടാ സംഘത്തിനെതിരെ പക്വവും മാതൃകാപരവുമായ രീതിയിൽ നിയമപരമായും കലാലയ അധികൃതരുടെ ഭാഗത്ത് നിന്നും ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News