മോന്‍സണെതിരായ പോക്സോ കേസ്: മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്‌സോ കേസിലെ പരാതിക്കാരി നേരത്തെത്തി രംഗത്തെത്തിയിരുന്നു

Update: 2021-11-02 06:08 GMT
Editor : ijas
Advertising

മോൺസൺ പ്രതിയായ പോക്സോ കേസിലെ ഇരയെ പൂട്ടിയിട്ടെന്ന പരാതിയിൽ കേസ്.കളമശ്ശേരി മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടറടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു. കളമശ്ശേരി ക്രൈംബ്രാഞ്ച് ആണ് കേസെടുത്തത്. അന്വേഷണസംഘം ആശുപത്രിയിലും പരിശോധന നടത്തും. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് മോന്‍സണെതിരെയുള്ള കേസ്. മോന്‍സന്‍റെ തിരുമ്മല്‍ കേന്ദ്രത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിക്ക് അന്ന് 17 വയസായിരുന്നു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. മോന്‍സണെ ഭയന്നിട്ടാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.

ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്‌സോ കേസിലെ പരാതിക്കാരി രംഗത്തെത്തിയിരുന്നു. കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്സ് മോന്‍സണ്‍ മാവുങ്കലിന് അനുകൂലമായി സംസാരിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News