മോഡലുകളുടെ മരണം; ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ്
പാർട്ടിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഹോട്ടൽ ജീവനക്കാർ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞതിനാൽ അത് കണ്ടെത്താൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടുമെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.
Update: 2021-11-23 05:33 GMT
കൊച്ചിയിൽ മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് പൊലീസ്. പാർട്ടിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഹോട്ടൽ ജീവനക്കാർ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞതിനാൽ അത് കണ്ടെത്താൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടുമെന്നും പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.
വാഹനാപകടത്തിൽ പ്രാഥമികമായി വലിയ ദുരൂഹതകൾ സംശയിച്ചിരുന്നില്ല. പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് നിർണായകമായത്. ഹാർഡ് ഡിസ്‌ക നശിപ്പിക്കാൻ ശ്രമിച്ചതിലൂടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഉറപ്പായി. മോഡലുകളുടെ കാർ ഓടിച്ചിരുന്നു അബ്ദുറഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കമ്മീഷണർ പറഞ്ഞു.