കൂടുതൽ പേരെ കുഴിച്ചിട്ടിട്ടുണ്ടോ? വീടിനടുത്തുള്ള കാട്ടിലേക്ക് ഓടിക്കയറി പൊലീസ് നായ, പരിശോധനയിൽ കൂടുതല്‍ സ്ഥലങ്ങള്‍ മാർക്ക് ചെയ്തു
പത്മത്തിന്റെ മൃതദേഹം കുഴിച്ചിട്ടതിന് സമീപമാണ് മാർക്ക് ചെയ്തത്
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ പ്രതികളെ ഭഗവൽസിങിന്റെ വീട്ടിലെത്തിച്ചു പരിശോധന തുടരുകയാണ്.വീടിന്റെ പരിസരത്ത് പരിശോധന നടത്തുന്നത്. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്നറിനാണ് പൊലീസ് നീക്കം. മൃതദേഹം കണ്ടെത്താനായി ഡോഗ് സ്ക്വാഡിലെ മായയും മർഫിയുമാണ് പരിശോധന നടത്തുന്നത്.മൃതദേഹം കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളാണ് ഇവ. നായയെ ഉപയോഗിച്ചുള്ള പരിശോധനയിൽ കൂടുതല്‍ സ്ഥലങ്ങള്‍ മാർക്ക് ചെയ്തു. പത്മത്തിന്റെ മൃതദേഹം കുഴിച്ചിട്ടതിന് സമീപമാണ് മാർക്ക് ചെയ്തത്. വീട്ടിനുള്ളില്‍ ഫോറൻസിക് വിഭാഗവും പരിശോധന നടത്തുന്നുണ്ട്.
പ്രതികളെ ഇലന്തൂരിലെത്തിച്ചപ്പോൾ പ്രതിഷേധവുമായി നിരവധി നാട്ടുകരാണ് സംഘടിച്ചത്. രാവിലെ പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന ശേഷമാണ് പ്രതികളെ തെളിവെടുപ്പിനായി ഇറക്കിയത്. 9.45ന് ലൈലയെയും പത്തേമുക്കാലിന് മുഹമ്മദ് ഷാഫിയെയും പതിനൊന്നു മണിയോടെ ഭഗവൽ സിങ്ങിനെയും ഇലന്തൂരിലേക്ക് കൊണ്ടുപോയി. പ്രത്യേകം ജീപ്പുകളിൽ ആണ് പ്രതികളെ കൊണ്ടുപോയത്. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത പത്മം തിരോധാന കേസിലാണ് തെളിവെടുപ്പ്.