മയക്കുമരുന്ന് സംഘവുമായുള്ള ഡാൻസാഫ് പൊലീസ് ഇടപെടൽ ഗൗരവമുളളത്, ഡിജിപി നേരിട്ട് അന്വേഷിക്കണം- രമേശ് ചെന്നിത്തല

മീഡിയവൺ വാർത്തയോട് പ്രതികരിക്കവേയാണ് രമേശ് ചെന്നിത്തല ആവശ്യമുന്നയിച്ചത്

Update: 2024-09-13 14:22 GMT
Advertising

തിരുവനന്തപുരം: മയക്കുമരുന്ന് സംഘവുമായി ഡാൻസാഫ് പൊലീസ് നടത്തിയ ഇടപെടൽ അതീവ ​ഗൗരവമുളളതാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമം നടപ്പിലാക്കേണ്ടവർ അത് ദുരുപയോഗം ചെയ്യരുതെന്നും ഉയർന്നു വന്ന ആരോപണങ്ങളിൽ ഡിജിപി നേരിട്ട് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റകാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡാൻസാഫ് സംഘവും ലഹരിക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധത്തം സംബന്ധിച്ച വാർത്തയോട് പ്രതികരിക്കുയായിരുന്നു രമേശ് ചെന്നിത്തല.

പൊലീസ് ബോർഡ് മാത്രമല്ല യൂനിഫോമും ലഹരി സംഘത്തിനു പൊലീസ് നൽകിയിട്ടുണ്ടെന്ന് മീഡിയവൺ വാർത്തയിൽ പി.വി അൻവർ എംഎൽഎ പറഞ്ഞു. ലഹരി കച്ചവടം നടത്താൻ റോ മെറ്റീരിയൽ എത്തിച്ചുകൊടുക്കുന്ന പൊലീസ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് ഡാൻസാഫ് സംഘവും ലഹരിക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുവിട്ട മീഡിയവൺ വാർത്തയോട് പ്രതികരിക്കവേയായിരുന്നു അൻവറിന്റെ ആരോപണം.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News