ബലിയിടാൻ പോയ വിദ്യാർഥിയെ പിഴയടപ്പിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

500 രൂപയുടെ രസീത് നൽകി 2000 രൂപ പിഴ വാങ്ങിയെന്നായിരുന്നു ശ്രീകാര്യം സ്വദേശി നവീന്‍റെ പരാതി.

Update: 2021-08-09 06:25 GMT
Advertising

തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയെ പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സി.പി.ഒ അരുൺ ശശിയെ സസ്പെൻഡ് ചെയ്തു. സി.ഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടു.

പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 ന്റെ രസീത് നൽകിയെന്നായിരുന്നു ശ്രീകാര്യം സ്വദേശി നവീന്‍റെ പരാതി. എന്നാൽ രസീതിൽ എഴുതിയ പിഴവാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിഴവ് മനസിലായതോടെ നവീനെ ഫോണിൽ ബന്ധപ്പെട്ടെന്നും നവീൻ പ്രതികരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

അമ്മയ്ക്കൊപ്പം ശ്രീകാര്യത്ത് തന്നെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് പോകുമ്പോഴാണ് പൊലീസ് നവീന്റെ കാർ തടഞ്ഞത്. ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ടെന്നറിഞ്ഞ് നേരത്തെ ടോക്കണെടുത്താണ് ക്ഷേത്രത്തിൽ പോയതെന്ന് നവീൻ പറഞ്ഞു. എന്നാല്‍, ഒരിക്കൽ പോലും സത്യവാങ്മൂലമുണ്ടോ എന്ന് പൊലീസ് ചോദിച്ചില്ലെന്നും പിഴയീടാക്കുകയായിരുന്നെന്നും നവീൻ പ്രതികരിച്ചിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News