പാലക്കാട് എസ്ഡിപിഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്
കൊലപാതകത്തിൽ എട്ട് പ്രതികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്.
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എസ്ഡിപിഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി. നെൻമാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
കൊലപാതകത്തിൽ എട്ട് പ്രതികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. കേസിൽ ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ എസ്ഡിപിഐ പ്രവർത്തകർ ഓഫീസിലുണ്ടായിരുന്നു. എന്നാൽ റെയ്ഡിൽ പ്രധാനപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
നവംബർ 15ന് രാവിലെ ഒമ്പതുമണിയോടെയാണ് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക ശിക്ഷൺ പ്രമുഖം എലപ്പുള്ളി സ്വദേശി സഞ്ജിത്തിന്റെ ഭാര്യാവീടിന് സമീപത്തുവെച്ച് ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.