വിദ്യ അട്ടപ്പാടി കോളജിലെത്തിയത് എസ്എഫ്‌ഐക്കാരനായ സുഹൃത്തിനൊപ്പമെന്നാണ് സൂചന; ബയോഡാറ്റ പൊലീസ് കണ്ടെടുത്തു
കാലടി പിഎച്ച്ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചുവെന്ന് കാണിച്ച് വിദ്യക്കെതിരെ ഹൈക്കോടതിയിൽ ഹരജി
പാലക്കാട്: മഹാരാജാസിൽ പ്രവൃത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെട്ട് മുൻ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ നൽകിയ ബയോഡാറ്റ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി കോളേജിൽ സമർപ്പിച്ച ബയോഡേറ്റയാണ് പിടിച്ചെടുത്തത്. മഹാരാജാസിൽ 20 മാസത്തെ പ്രവർത്തിപരിചയമുണ്ടെന്നാണ് അവകാശവാദം.
അട്ടപ്പാടി കോളേജിൽ കോളജിലെത്തിയത് എസ്എഫ്‌ഐക്കാരനായ സുഹൃത്തിനൊപ്പമെന്നാണ് സൂചന. വ്യാജരേഖ ചമച്ച കേസിൽ ഇയാളുടെ പങ്ക് പൊലീസ് അന്വേഷിക്കും. വിദ്യ എത്തിയ കാറിന്റെ നമ്പർ പോലീസ് തിരിച്ചറിഞ്ഞു. രണ്ടാം തീയതി രാവിലെയാണ് വിദ്യയും സുഹൃത്തും വെളുത്ത സ്വിഫ്റ്റ് കാറിൽ അട്ടപ്പാടി കോളജിൽ എത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അഗളി പോലീസ് അട്ടപ്പാടി ആർ.ജി.എം കോളേജിലെ അധ്യാപകരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
അതേസമയം, കാലടി പിഎച്ച്ഡി പ്രവേശനത്തിൽ സംവരണം അട്ടിമറിച്ചുവെന്ന് കാണിച്ച് വിദ്യക്കെതിരെ ഹൈക്കോടതിയിൽ ഹരജി നൽകി.പി.എച്ച്.ഡി പ്രവേശന പട്ടികയിലുണ്ടായിരുന്ന വർഷയാണ്‌ഹൈക്കോടതിയെ സമീപിച്ചത്.