ലഹരി നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ലോഡ്ജ് അടച്ചുപൂട്ടണമെന്ന് പൊലീസ്

ലോഡ്ജിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി തൃത്താല സിഐ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

Update: 2021-07-17 02:04 GMT
Advertising

പാലക്കാട് ചാലിശ്ശേരിയിൽ ലഹരി നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പതിവായി എത്തിയിരുന്ന ലോഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പൊലീസ്. ലോഡ്ജിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി തൃത്താല സിഐ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ചാലിശ്ശേരി പീഡനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പട്ടാമ്പി ഭാരതപ്പുഴ പാലത്തോട് ചേര്‍ന്ന ന്യൂവേള്‍ഡ് റീജന്‍സി ലോഡ്ജ് അടച്ചുപൂട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് തൃത്താല സിഐ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ലോഡ്ജ് കേന്ദ്രീകരിച്ച് പീഡനങ്ങളും പെൺവാണിഭവും നടക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം പണം വെച്ച് ചീട്ട് കളി നടത്തുകയും അടിപിടിയും ഇവിടെ നിത്യസംഭവമാണ്. കഴിഞ്ഞ മാസം നാല് ദിവസം മുഖ്യപ്രതി അഭിലാഷിന്‍റെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നെന്നും ഒൻപത് പേര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ടായിരുന്നു. ഹോട്ടലിലെ ലഹരി പാര്‍ട്ടിയുടെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തൃത്താല പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളും ചാലിശ്ശേരി, പട്ടാമ്പി സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് ലോഡ്ജുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോക്സോ കേസുള്‍പ്പെടെ പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ലോഡ്ജ് കേന്ദ്രീകരിച്ചുണ്ടെന്ന് കാട്ടി സ്പെഷ്യല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അമിതലാഭം ഉണ്ടാക്കുന്നതിനുള്ള ബോധപൂര്‍വമായ ഉദ്ദേശമാണ് ഉടമകള്‍ക്കുള്ളതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോഡ്ജ് ഉടമയെ നേരത്തെ പൊലീസ് ചോദ്യംചെയ്തിരുന്നു.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News