നരബലിക്കേസില്‍ വീണ്ടും ഡമ്മി പരിശോധന നടത്താന്‍ പൊലീസ്
മൃതദേഹങ്ങളിലെ പരിക്കുകൾ സംബന്ധിച്ച് ഡോക്ടർമാർക്കും സംശയങ്ങളുണ്ട്
കൊച്ചി: ഇലന്തൂരിൽ വീണ്ടും ഡമ്മി പരിശോധന നടത്താൻ പൊലീസ്. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിനിടെയാണ് ഡമ്മി പരിശോധന നടത്തിയത്. മൂന്ന് പ്രതികളുമായി ഇത് വീണ്ടും പുനരാവിഷ്കരിക്കുകയാണ് പൊലീസ്.
കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ.ലിസി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയായിരിക്കും ഇന്നും പരിശോധനകൾ നടത്തുക. പൊലീസ് സാന്നിധ്യത്തിൽ തെളിവെടുപ്പിനിടെ പ്രതികളുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം.
രണ്ടുമൃതദേഹങ്ങളിലും നിരവധി പരിക്കുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ഡമ്മി പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. പരിക്കുകൾ സംബന്ധിച്ച് ഡോക്ടർമാർക്കും സംശയങ്ങളുണ്ട്. വിശദമായ പരിശോധനക്ക് ശേഷം ഇക്കാര്യങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം. ചങ്ങനാശേരിയിലെയും രാമനാട്ടുകാരയിലെയും തെളിവെടുപ്പിന് ശേഷം ഉച്ചയോടെ പ്രതികളെ ഇലന്തൂരിൽ എത്തിച്ച് തെളിവെടുക്കും.