ബ്രഹ്മപുരം തീപിടിത്തത്തിൽ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ്
100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മേയർ പറഞ്ഞു.
Update: 2023-03-20 10:49 GMT
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ്. തീപിടിത്തവുമായി ബന്ധപ്പെട്ട ആറ് കാമറകളിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. തീപിടിത്തമുണ്ടായ ദിവസം പ്ലാന്റിലുണ്ടായിരുന്നവരുടെ ഫോണുകൾ അടക്കം പരിശോധിച്ചു. സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ പറഞ്ഞു.
100 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മേയർ പറഞ്ഞു. സർക്കാരും ഇതിൽ കക്ഷിയാണ്. അതുകൊണ്ട് സർക്കാരുമായി കൂടിയാലോചിച്ച് മാത്രമേ തുടർ നടപടികൾ ചെയ്യാൻ കഴിയൂ എന്ന് മേയർ വ്യക്തമാക്കി.