പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം: ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണം; സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

നടപടികൾ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി

Update: 2023-01-18 07:29 GMT
Editor : Lissy P | By : Web Desk
Advertising

ജസ്റ്റിസ് എ.കെ ജയശങ്കരൻ നന്പ്യാർ , ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടേതാണ് നിർദേശം.കൊച്ചി: പോപുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് തിങ്കളാഴ്ചക്കകം സമർപ്പിക്കണം.ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി പറഞ്ഞു. നടപടികൾ വൈകുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. ജസ്റ്റിസ് എ.കെ ജയശങ്കരൻ നന്പ്യാർ , ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടേതാണ് നിർദേശം.

അതേസമയം, കൊല്ലത്ത് ഇന്നും എൻ.ഐ.എ റെയ്ഡ് നടന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ ചാത്തിനാംകുളത്തെ വീട്ടിലായിരുന്നു പരിശോധന നടക്കുന്നത്. പരിശോധനയിൽ ഡയറിയും ആധാർ രേഖകളും എൻഐഎ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പരിശോധന നടക്കുന്ന സമയത്ത് നിസാറുദ്ദീൻ വീട്ടിലുണ്ടായിരുന്നില്ല. പുലർച്ചെ 3.15 ന് ആരംഭിച്ച പരിശോധന 6.30 ഓടെ അവസാനിച്ചു.

ഇന്നലെയും കൊല്ലം ചവറയിൽ എൻ.ഐ.എ റെയ്ഡ് നടന്നിരുന്നു. പുലർച്ചെ 3.15 ഓടെയാണ് ചവറയിൽ പരിശോധന നടന്നത്. ചവറയിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചവറ മുക്കത്തോട് സ്‌കൂളിന് സമീപം മന്നാടത്തുതറ വീട്ടിൽ മുഹമ്മദ് സാദിഖ് ആണ് (40) അറസ്റ്റിലായത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News