കേരള എഞ്ചിനീയറിങ് പ്രവേശനം; മാനദണ്ഡങ്ങളില്‍ മാറ്റത്തിന് സാധ്യത

ഹയര്‍സെക്കണ്ടറി മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കും.

Update: 2021-06-03 11:58 GMT
Advertising

കേരള എഞ്ചിനീയറിങ് പ്രവേശന മാനദണ്ഡമായി ഹയര്‍സെക്കണ്ടറി പരീക്ഷ മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കാന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ സര്‍ക്കാരിന് ശിപാര്‍ശ നൽകി. കീം പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കി കേരള എഞ്ചിനീയറിങ് പ്രവേശനം നടത്താനാണ് ശിപാര്‍ശ. 

നിലവില്‍ കീം മാര്‍ക്കിനുപുറമേ ഹയര്‍സെക്കണ്ടറി പരീക്ഷാ മാര്‍ക്കും ചേര്‍ത്തായിരുന്നു പ്രവേശനം. ഹയര്‍സെക്കണ്ടറി മാര്‍ക്ക് കണക്കാക്കുന്നതില്‍ അശാസ്ത്രീയതയുണ്ടെന്നാണ് പ്രവേശന പരീക്ഷ കമ്മീഷണറുടെ നിലപാട്. സി.ബി.എസ്.ഇയടക്കം പരീക്ഷ റദ്ദാക്കിയതും ശിപാര്‍ശയ്ക്ക് കാരണമായി. 

അതിനിടെ, ഹയര്‍സെക്കണ്ടറി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ മൂല്യനിര്‍ണയം സംബന്ധിച്ച മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കകം പുറത്തിറക്കുമെന്ന് ഐ.സി.എസ്.ഇയും സി.ബി.എസ്.ഇയും സുപ്രീംകോടതിയെ അറിയിച്ചു. ഒമ്പത്,പത്ത്,11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളിലെ മാര്‍ക്കുകള്‍ പ്രധാന മാനദണ്ഡമാകുമെന്നാണ് സൂചന.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News