സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാർ സമരത്തിലേക്ക്
കേരള പ്രീ പ്രൈമറി ടീച്ചേഴ്സ് ആൻഡ് ആയാസ് അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു
തിരുവനന്തപുരം: ശമ്പള വർധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ജീവനക്കാർ സമരത്തിലേക്ക് . കേരള പ്രീ പ്രൈമറി ടീച്ചേഴ്സ് ആൻഡ് ആയാസ് അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.
ടീച്ചർമാരും ആയമാരുമായി പ്രീ പ്രൈമറി വിഭാഗത്തിലെ എല്ലാ ജീവനക്കാരും സ്ത്രീകളാണ്. 1988ല്‍ പിടിഎ വഴി പ്രീ പ്രൈമറി ജീവനക്കാരെ നിയമിക്കാൻ ആദ്യമായി സർക്കാർ ഉത്തരവിറക്കിയപ്പോൾ ജോലിക്ക് കയറിയവർ വരെ ഉണ്ട് ഈ കൂട്ടത്തിൽ. നിയമനം ലഭിച്ച് ഒരു വർഷത്തിനകം സ്ഥിരപ്പെടുത്താമെന്ന ഉറപ്പ് അന്ന് സർക്കാർ നൽകി. പക്ഷെ അത് വെറും വാഗ്ദാനമായി തന്നെ ഇന്നും നില നിൽക്കുന്നു. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് അവസാനമായി ഇവരുടെ ഹോണറേറിയം തുക വർധിപ്പിച്ച് 12,500 രൂപയിലാക്കുന്നത്. അത് കിട്ടുന്നതാവട്ടെ മാസങ്ങൾ കഴിഞ്ഞും. തൊഴിൽ മേഖലയിൽ വർഷങ്ങളായുള്ള അസ്ഥിരതയാണ് ഇവരെ സെക്രട്ടറിയേറ്റിന് മുൻപിൽ അനിശ്ചിതകാല സമരമിരിക്കാൻ നിർബന്ധിതരാക്കിയത്.
നടപ്പിലാക്കുക, ജോലി സ്ഥിരത ഉറപ്പ് വരുത്തുക, മെഡിസെപ്പ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, 60 വയസ് കഴിഞ്ഞവർക്ക് പെൻഷൻ ആനുകൂല്യം നടപ്പിലാക്കുക ഇങ്ങനെ നീളുന്നു ആവശ്യങ്ങൾ. ധനമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് കണ്ടു. മുഖ്യമന്ത്രിക്ക് നിവേദനവും നൽകി പക്ഷെ ഒന്നും സംഭവിച്ചില്ല. ഒടുവിൽ മറ്റു വഴികൾ ഇല്ലാതെയാണ് രാപകൽ സമരത്തിനായി ഇവർ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്.