കുതിച്ചുയർന്ന് അവശ്യസാധനങ്ങളുടെ വില; ഹോട്ടൽ ഭക്ഷണത്തിന്റെ വിലയും കൂട്ടിയേക്കും

മറ്റുമാർഗങ്ങളില്ലെന്നും സർക്കാർ ഇടപെടണമെന്നും ഹോട്ടൽ ഉടമകൾ

Update: 2022-04-19 03:02 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: അവശ്യസാധനങ്ങളുടെ വില വർധിച്ചതോടെ ഹോട്ടൽ വ്യവസായവും പ്രതിസന്ധിയിൽ. പാചക വാതകത്തിനടക്കം വലിയ വില വർധനവാണ് ഒരു വർഷത്തിനിടെ ഉണ്ടായത്. ഭക്ഷണത്തിനും ആനുപാതികമായി വില വർധിപ്പിച്ചില്ലെങ്കിൽ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഹോട്ടലുടമകൾ പറയുന്നു.ചായക്ക് ഇപ്പോഴും പത്തു രൂപയാണ് മിക്ക ഹോട്ടലുകളിലും വാങ്ങുന്നത്. എന്നാൽ പഞ്ചാസാരയ്ക്കും പാലിനും തേയിലയ്ക്കുമെല്ലാം വില വർധിച്ചുകൊണ്ടിരിക്കുകയാണ്.

സമാനമായ രീതിയിലാണ് മറ്റ് സാധനങ്ങളുടേയും അവസ്ഥ. പാചക വാതക സിലണ്ടറിന് ആയിരം രൂപയോളം വർധിച്ചതാണ് ഹോട്ടലുകാർക്ക് ഏറ്റവും വലിയ തിരിച്ചടി.ഒരു വർഷം മുമ്പ് 79രൂപയുണ്ടായിരുന്ന പാമോയിലിന് 165 ഇപ്പോൾ രൂപയാണ് .സൺഫ്‌ളവർ ഓയിൽ 90 രൂപയിൽ നിന്ന് 185 രൂപയിലെത്തി. 90 രൂപയുണ്ടായിരുന്ന ഡാൾഡയ്ക്ക് ഇപ്പോൾ 200 രൂപ നൽകണം.നെയ്യിന്റെ വിലയും ഇരട്ടിയായി. 38 രൂപയുണ്ടായിരുന്ന ഗ്രീൻ പീസിന് 130 രൂപയായതോടെ കറികളിൽ നിന്നും ഇത് പൂർണ്ണമായും ഒഴിവാക്കി.കടുക് മുതൽ മഞ്ഞൾപ്പൊടിവരെയുള്ളവയ്ക്കും വില ഇരിട്ടിയായി വർധിച്ചിട്ടുണ്ട്.

അവശ്യ സാധനങ്ങളുടെ വില വർധിക്കുബോഴും മിക്ക ഹോട്ടലുകളും വിലയിൽ കാര്യമായ വർധനവ് കൊണ്ടുവന്നിട്ടില്ല.മുറിയുടെ വാടക , വൈദ്യുതി ബിൽ, വായ്പ എന്നിങ്ങനെ മറ്റ് ചെലവുകളും ഇവരെ വലയ്ക്കുന്നുണ്ട്. സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വില വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് ഇവർ പറയുന്നത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News