പ്രിയ വർഗീസിന്‍റെ നിയമനം: ഹൈക്കോടതി വിധി ഇന്ന്

തുടർച്ചയായ രണ്ട് ദിവസം വാദം കേട്ടതിന് ശേഷമാണ് കേസിൽ ഹൈക്കോടതി വിധി പ്രസ്താവം നടത്തുന്നത്

Update: 2022-11-17 00:46 GMT
Advertising

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചതിനെതിരായ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഉച്ചക്ക് 1.45ന് വിധി പ്രസ്താവം നടത്തുക. പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നാണ് ഹരജി.

തുടർച്ചയായ രണ്ട് ദിവസം വാദം കേട്ടതിന് ശേഷമാണ് കേസിൽ ഹൈക്കോടതി വിധി പ്രസ്താവം നടത്തുന്നത്. അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യത ഉണ്ടെന്ന് പ്രിയയും ഇല്ലെന്ന് ഹരജിക്കാരും വാദിച്ചിരുന്നു. നിയമന ശിപാർശ നൽകിയത് യുജിസി ചട്ടങ്ങൾ മറികടന്നാണെന്നും പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമാണ് യുജിസിയുടെ വാദം. പിഎച്ച്ഡി കാലയളവിൽ പ്രിയയ്ക്ക് മതിയായ ഹാജരില്ലെന്നും ലീവ് കാലയളവിൽ പ്രിയ അധ്യാപികയായി തുടർന്നെന്നും യുജിസി ആരോപിക്കുന്നുണ്ട്.

പ്രിയ വർഗീസിന്‍റെ അധ്യാപന പരിചയം സംബന്ധിച്ച് ഹൈക്കോടതിയും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അധ്യാപനം ഗൗരവമുള്ള ജോലിയാണെന്നും നിയമനത്തിൽ സുതാര്യത വേണമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഹരജിയിൽ ഉച്ചക്ക് 1.45നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധി പറയുക. സുപ്രിംകോടതി ഉത്തരവുകൾ കൂടി പരിഗണിച്ചശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നാണ് ഹരജിക്കാരുടെ ആവശ്യം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News