അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിൽ പ്രതിഷേധം: സിപിഎമ്മിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി
തുടർ സമരങ്ങൾ തീരുമാനിയ്ക്കാൻ നാളെ സർവകക്ഷി യോഗം ചേരുമെന്ന് എം.എൽ.എ കെ ബാബു
ഹൈക്കോടതി നിർദേശപ്രകാരം അരിക്കൊന്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതിനെതിരെ പ്രതിഷേധം. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. തുടർ സമരങ്ങൾ തീരുമാനിയ്ക്കാൻ നാളെ സർവകക്ഷി യോഗം ചേരുമെന്ന് എം എൽ എ കെ ബാബു പറഞ്ഞു.
പതിനൊന്ന് കോളനികളിലായി രണ്ടായിരത്തി അഞ്ഞൂറോളം പേർ ഇവിടെ താമസിക്കുന്നുണ്ട്. ആനയെ എത്തിക്കുന്ന ഒരുകൊമ്പൻ റേഞ്ചിനു അടുത്തു തന്നെയാണ് കുരിയാർ കുറ്റി ആദിവാസി കോളനി. പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെൻമാറ എംഎൽഎ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി പട്ടിക വർഗ വകുപ്പ് മന്ത്രി എന്നിവർക്ക് കത്തു നൽകി. സമരങ്ങൾ ശക്തമാക്കുകയും , നിയമപരമായി മുന്നോട്ട് പോവുകയും ചെയ്യുമെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു.
തുടർ സമരങ്ങൾ തീരുമാനിയ്ക്കാൻ നാളെ മുതലമടയിൽ സർവകക്ഷി യോഗം ചേരും. അരി പറമ്പിക്കുളത്ത് എത്തിച്ചാൽ വിനോദ സഞ്ചാരം അവസാനിപ്പിക്കേണ്ടിവരുമെന്നും പറമ്പിക്കുളത്തുകാർ പറയുന്നു