പുന്നോൽ ഹരിദാസ് കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം

Update: 2022-02-22 01:02 GMT
Advertising

കണ്ണൂർ തലശ്ശേരി യിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്  രേഖപ്പെടുത്തും. കസ്റ്റഡിയിലുള്ള ബി ജെ പി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് അടക്കമുള്ളവരുടെ അറസ്റ്റിനാണ് സാധ്യത. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഒളിവിലാണെന്നാണ് സൂചന.

ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും നഗരസഭയിലെ മഞ്ഞോടി വാർഡ് കൗൺസിലറുമായ കെ ലിജേഷ് നടത്തിയ പ്രസംഗവും വിവാദമായിരുന്നു. കൊലപാതകത്തിന് പിന്നാലെ ലിജേഷ് അടക്കം ഏഴ് ബിജെപി ആർഎസ്എസ് പ്രാദേശിക നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇവർക്ക് കൃത്യത്തിൽ നേരിട്ട് പങ്കില്ലന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ ലിജേഷ് അടക്കം കസ്റ്റടിയിലുള്ള മൂന്ന് പേർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താനാണ് പൊലീസിന്റെ നീക്കം.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചഗ സംഘം പ്രദേശ വാസികൾ അല്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇവർക്ക് പ്രാദേശിക നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും കൊലപാതകം നടന്ന സമയത്ത് ഈ പ്രദേശത്തു നിന്നുള്ള ഫോൺ കോളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാല് സംഘങ്ങൾ ആയി തിരിഞ്ഞാണ് പൊലീസിന്റെ അന്വേഷണം നടക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയിക്കാണ് കേസിന്റെ മേൽ നോട്ട ചുമതല. നേരത്തെ സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിൽ ഇറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News