‘നീതിയില്ലെങ്കിൽ നീ തീയാവുക’ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് പി.വി അൻവർ

‘വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.അതിത്തിരി കൂടുതലുണ്ടെന്ന് അൻവർ

Update: 2024-09-26 05:05 GMT
Advertising

നിലമ്പൂർ: പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങളെ കാണാനൊരുങ്ങുന്നു പി.വി അൻവർ. ആത്മാഭിമാനം അതിത്തിരികൂടുതലാണെന്ന് പറഞ്ഞാണ് മാധ്യമങ്ങളെ കാണുന്ന കാര്യം  സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വൈകിട്ട് നാലരക്ക് കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേ​രത്തെ അഞ്ചിന് കാണുമെന്നാണ് അറിയിച്ചിരുന്നത്. 

പി.ശശിക്കെതിരെയും എഡിജിഎി എം.ആർ അജിത്കുമാറിനുമെതിരെ രൂക്ഷ വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച അൻവറിനെ സിപിഎം  കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പാർട്ടിയെ അനുസരിക്കുമെന്ന് പറഞ്ഞ് പി.വി അൻവർ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങളെ കാണാനൊരുങ്ങുന്ന വിവരം അൻവർ അറിയിച്ചിരിക്കുന്നത്.  

വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.അതിത്തിരി കൂടുതലുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ, ഇന്ന് വൈകിട്ട്‌ നാലരക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്‌. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

പുതിയ കുറിപ്പിന്റെ പൂർണരൂപം 

Time Edited:

വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.

അതിത്തിരി കൂടുതലുണ്ട്‌.

"നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ..

ഇന്ന് വൈകിട്ട്‌ നാലരയ്ക്ക്‌

മാധ്യമങ്ങളെ കാണുന്നുണ്ട്‌.

ആദ്യ കുറിപ്പിന്റെ പൂർണരൂപം 

വിശ്വാസങ്ങൾക്കും,വിധേയത്വത്തിനും,താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം.

അതിത്തിരി കൂടുതലുണ്ട്‌.

"നീതിയില്ലെങ്കിൽ നീ തീയാവുക"എന്നാണല്ലോ..

ഇന്ന് വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ മാധ്യമങ്ങളെ കാണുന്നുണ്ട്‌.




 ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി 2024ലെ ഏറ്റവും വലിയ തമാശയെന്ന് പി.വി അൻവർ എംഎൽഎ. എഡിജിപിയെ പിരിച്ചുവിടണമെന്നും അൻവർ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അയാൾക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന കാര്യവും എല്ലാവർക്കും അറിയാം.




 


രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ കാര്യം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തൃശൂർ പൂരം കലക്കുന്നത് ചർച്ച ചെയ്യാൻ മാത്രമാകില്ല അദ്ദേഹം കണ്ടിട്ടാവുക. ആർഎസ്എസ് നേതാക്കളുമായി ചിലപ്പോൾ 10,000 പ്രാവശ്യം കണ്ടിട്ടുണ്ടാകും. അവരുമായിട്ടാണ് അദ്ദേഹത്തിന്റെ സംസർഗം. അവരുടെ അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. അതൊരു ​പ്രപഞ്ച സത്യമാണ്. തൃ​ശൂർ പൂരം കലക്കിച്ചതാണ്. എഡിജിപിയാണ് അത് കലക്കിയത്. അയാൾ നൊട്ടോറിയസ് ക്രിമിനലാണ്. നേരത്തേ എഡിജിപിയെ മാറ്റിനിർത്തണമെന്നാണ് താൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ അജിത് കുമാറിനെ പുറത്താക്കണ​മെന്ന് ആവശ്യപ്പെടുകയാണ്. അയാൾ പൊലീസ് വകുപ്പിന് പറ്റുന്ന ആളല്ലെന്നും പി.വി അൻവർ വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News