എം.ഇ.ടി കോളജിലെ റാഗിങ്; രണ്ട് പേർക്കെതിരെ റാഗിങ് കുറ്റം ചുമത്തി
സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ ഒന്നാംവർഷ ബി.കോം വിദ്യാർഥി നിഹാൽ ഹമീദിന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റിരുന്നു
Update: 2022-11-10 07:38 GMT
കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളജിലെ റാഗിങ് പരാതിയിൽ രണ്ട് സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് റാഗിങ് കുറ്റം ചുമത്തി. ആന്റി റാഗിങ് സെല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റാഗിങ് നിരോധന നിയമപ്രകാരമുള്ള വകുപ്പ് ചുമത്തിയത്.
സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ ഒന്നാംവർഷ ബി.കോം വിദ്യാർഥി നിഹാൽ ഹമീദിന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് 9 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മറ്റു വിദ്യാർഥികൾക്കെതിരെ കൂടി റാഗിംഗ് കുറ്റം ചുമത്തണമെന്ന് മർദനമേറ്റ നിഹാൽ ഹമീദ് പറഞ്ഞു.കഴിഞ്ഞ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം .