'വ്യാജ ഐ.ഡി ആരോപണങ്ങൾക്ക് പിന്നിൽ പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിൽ

'ഏത് അന്വേഷണ ഏജൻസികൾക്കും വേണമെങ്കിലും അന്വേഷിക്കാം'

Update: 2023-11-20 04:39 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്കയാണ് വ്യാജ ഐ ഡി ആരോപണങ്ങൾക്ക് പിന്നിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. 'സർക്കാരുകൾക്കെതിരെ നടക്കുന്ന സമരങ്ങളെ ഉൾപ്പെടെ തടയാൻവേണ്ടിയാണ് ഈ ആരോപണങ്ങൾ. പുതിയ കമ്മിറ്റി വരുന്നെന്ന് മനസിലാക്കി ആദ്യം വാർത്താസമ്മേളനം വിളിച്ചത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമാണ്. സ്വാഭാവികമായും ഇവർക്ക് ആശങ്കയുണ്ടാകും..തള്ളിപോയ മെമ്പർഷിപ്പുകൾ എല്ലാം വ്യാജമാണെന്ന പ്രചാരണം തെറ്റാണെന്ന് യൂത്ത്‌കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി ശരിവെക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ മീഡിയവണിനോട് പറഞ്ഞു.

'ഏത് അന്വേഷണ ഏജൻസികൾക്കും വേണമെങ്കിലും ഇത് അന്വേഷിക്കാം..അത്രയും സുതാര്യമായാണ് യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാൻ,തെലങ്കാന തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും യൂത്ത് കോൺഗ്രസിന്റെ ചുമതല ഏറ്റെടുക്കുകയെന്നും രാഹുൽ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News