പത്തനംതിട്ടയിൽ കനത്ത മഴ; പളളി സെമിത്തേരിയുടെ മതിൽ തകർന്നു, കല്ലറ പൊളിഞ്ഞ് മൃതദേഹം പുറത്തുവന്നു
പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്.
Update: 2024-05-19 06:40 GMT


പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ചുറ്റുമതില്‍ തകര്‍ന്ന് കല്ലറ പൊളിഞ്ഞ് മൃതദേഹം പുറത്തുവന്നു. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. അതേസമയം, കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.