സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് പൊന്മുടി, കല്ലാർ, മങ്കയം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു

Update: 2022-05-14 13:42 GMT
സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടുക്കിയിലും എറണാകുളത്തും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് പൊന്മുടി, കല്ലാർ, മങ്കയം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിളിച്ച ഉന്നതതലയോഗം പുരോഗമിക്കുകയാണ്. 

അറബിക്കടലിലും,ബംഗാള്‍ ഉള്‍ക്കടലിലും ശക്തിപ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയും കാലവര്‍ഷത്തിന് മുമ്പ് തന്നെ കേരളത്തില്‍ ശക്തമായ മഴ കൊണ്ടുവരുമെന്നാണ് പ്രവചനം. തെക്കന്‍ ജില്ലകളിലാണ് വരുംദിവസങ്ങളില്‍ മഴകനക്കാന്‍ സാധ്യത. 

മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മുഴുവന്‍ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ദുരന്ത സാധ്യത ഏറെയുള്ള മേഖലകളിലെ ആളുകളുടെ പട്ടിക തയ്യാറാക്കിവെക്കാനും നിര്‍ദേശമുണ്ട്. കനത്ത മഴയെ തുടർന്ന് ഇന്ന് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. മഴ മാറുന്ന ഘട്ടത്തിൽ മറ്റൊരു ദിവസം വെടിക്കെട്ട് നടത്താനാണ് തീരുമാനം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News