സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്, പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലാവർഷം തീരുന്ന ചൊവ്വാഴ്ച തുലാവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുണ്ട്

Update: 2021-10-22 00:47 GMT
Editor : Nisri MK | By : Web Desk
Advertising

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കാലാവർഷം തീരുന്ന ചൊവ്വാഴ്ച തുലാവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. തമിഴ്നാടിന്‍റെ തെക്കൻ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. യെല്ലോ അലര്‍ട്ടാണെന്ന് കരുതി ജാഗ്രതക്കുറവ് പാടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

കാലവർഷം അവസാനിക്കുന്ന ദിവസം തന്നെ തുലാവർഷം തുടങ്ങുന്നത് അപൂർവ്വമായത് കൊണ്ട് തന്നെ വലിയ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. മണിക്കൂറിൽ 40 വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ മാസം 25 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News