മഴ വീണ്ടും ശക്തമാകുന്നു; വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട്

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്

Update: 2024-06-18 14:23 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വരുന്ന വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശനിയാഴ്ചയോടെ കേരളാ തീരത്ത് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. 

അതേസമയം കൊല്ലം പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു. ഇടക്കുന്ന് സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. എറണാകുളം പനങ്ങാടിൽ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. പുനലൂർ മണിയാറിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു സരോജത്തിനും രജനിക്കും ഇടിമിന്നലേറ്റത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News